
പുല്ല് പറിക്കുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
കോഴിക്കോട്: കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു.
എകരൂല്‍ അമ്മാങ്കോത്ത് നെല്ലുളിക്കോത്ത് റസിയയാണ് (43) മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാവിലെയാണ് സംഭവം.
വീടിനടുത്തുള്ള കിണറിന്റെ ചുറ്റുമുള്ള പുല്ല് പറിച്ച് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ശബ്ദംകേട്ട സമീപവാസികള്‍ കിണറ്റിലിറങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നരിക്കുനിയില്‍ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
പിതാവ്: പരേതനായ വട്ടപ്പൊയില്‍ അമ്മദ് കോയ. മാതാവ്: സൈനബ. സഹോദരങ്ങള്‍: ജഅ്ഫര്‍ നെല്ലുളിക്കോത്ത്, മുജീബ്, സുഹറ. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എകരൂല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Third Eye News Live
0