video
play-sharp-fill

ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്;   മുങ്ങാൻ ശ്രമിച്ച് ഓഫീസ് അസിസ്റ്റന്റ്; ഓടിച്ചിട്ട് പിടിച്ച് വിജിലൻസ് ;  പിടികൂടിയത് കണക്കിൽപ്പെടാത്ത 26000 രൂപ

ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മുങ്ങാൻ ശ്രമിച്ച് ഓഫീസ് അസിസ്റ്റന്റ്; ഓടിച്ചിട്ട് പിടിച്ച് വിജിലൻസ് ; പിടികൂടിയത് കണക്കിൽപ്പെടാത്ത 26000 രൂപ

Spread the love

പാലക്കാട്: ഗോവിന്ദപുരം ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. റെയ്ഡിനെ തുടര്‍ന്ന് ഓഫീസില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്റില്‍ നിന്നും കണക്കില്‍പ്പെടാത്ത 26000 രൂപ പിടികൂടി.

ഇന്ന് രാവിലെ 11 മണിയോടെയാണ് ഗോവിന്ദാപുരം ആര്‍ടിഓ ചെക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനക്കെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഓഫീസ് അസിസ്റ്റന്റ് ഏജന്റിന്റെ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിജിലന്‍സ് സംഘം വാഹനത്തെ പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടത്ത 26000 രൂപ കണ്ടെത്തിയത്.

ഓഫീസ് അസിസ്റ്റന്റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ എന്നിവരായിരുന്നു ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. നട്പുണി ചെക്ക് പോസ്റ്റിലും വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group