video
play-sharp-fill

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 35 ആയി ഉയരും

Spread the love

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ചെപ്പോക്ക് തിരുവല്ലിക്കേനിയില്‍നിന്നുള്ള എംഎല്‍എയായ ഉദയനിധി കായിക വകുപ്പ് മന്ത്രിയായാണ് സ്ഥാനമേല്‍ക്കുക.

ഡിഎംകെയുടെ യുവജനവിഭാഗം സെക്രട്ടറിയാണ് നാല്‍പ്പത്തിയഞ്ചുകാരനായ ഉദയനിധി സ്റ്റാലിന്‍. ചലച്ചിത്ര നിര്‍മാതാവും നടനുമാണ്. കനിമൊഴി എംപി ഉള്‍പ്പെടെ പ്രമുഖ ഡിഎംകെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണത്തിന്റെ രണ്ടാം വര്‍ഷത്തില്‍ അപ്രതീക്ഷിതമായാണ്, ഉദയനിധിയുടെ മന്ത്രിസഭാ പ്രവേശം. ഇതോടെ പിന്‍ഗാമിയെയാണ് സ്റ്റാലിന്‍ വാഴിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഡിഎംകെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയര്‍ത്തിക്കാട്ടുകയാണു സ്റ്റാലിന്റെ ലക്ഷ്യമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.