
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോൾ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിയും, മർദ്ദനവും ; ആലപ്പുഴയിൽ യുവ ഡോക്ടർ അറസ്റ്റിൽ
കൊച്ചി: ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവഡോക്ടർ അറസ്റ്റിൽ.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരയ്ക്കൽ അശ്വതി നിവാസിൽ വിഷ്ണു (30) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന വിവരം പുറത്തുപറയുമെന്ന് അറിയിച്ചപ്പോൾ വിഷ്ണു യുവതിയെ മർദിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
Third Eye News Live
0