play-sharp-fill
പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ  ; വിദ്യാർത്ഥിനി ക്ലാസ്സിൽ ഇരുന്നത് 4 ദിവസം ; സംഭവത്തിൽ അന്വേഷണവുമായി പോലീസ്

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ ; വിദ്യാർത്ഥിനി ക്ലാസ്സിൽ ഇരുന്നത് 4 ദിവസം ; സംഭവത്തിൽ അന്വേഷണവുമായി പോലീസ്

കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം.പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പിൽ പൊലീസിൽ പരാതി നൽകി. മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിനിയാണ് അധികൃതരെ കബളിപ്പിച്ച് ക്ലാസിൽ ഇരുന്നത് .

സാമൂഹിക മാധ്യമങ്ങൾ വഴി തനിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചതായി കൂട്ടുകാർക്ക് വിദ്യാർത്ഥിനി സന്ദേശം അയച്ചിട്ടുണ്ട്. നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെയാണ് വിദ്യാർത്ഥിനി ക്ലാസിൽ ഇരുന്നത്.നവംബർ 29 മുതലാണ് ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്ലാസ്സ് തുടങ്ങുന്നത്. 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്.വിദ്യാർത്ഥിനി അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നത്.

വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group