“സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്” ; കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ ; തരൂരിനെതിരെ രൂക്ഷ പരാമർശങ്ങൾ ഉന്നയിച്ചായിരുന്നു പോസ്റ്റ് ; വിവാദമായതോടെ പിൻവലിച്ചു

Spread the love

കോട്ടയം: കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌ വിവാദത്തിൽ. തരൂരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പേജിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിലാണ് പോസ്റ്റ് വന്നത് . വിവാദമായതോടെ ഈ പോസ്റ്റ് പിൻവലിച്ചു.

video
play-sharp-fill

ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകാൻ തരൂർ അനുകൂലികൾ തീരുമാനിച്ചതോടെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലന്നും പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് വിശദീകരിച്ചു. അതേസമയം പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിന്റേതെന്ന് തരൂർ അനുകൂലികൾ പറയുന്നു.