ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബലാത്സംഗം ചെയ്തു ; മുൻനിര ബ്രാൻഡ് വസ്ത്രങ്ങളുടെ മോഡൽ പിടിയിൽ ; കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും പരിശോധന ; അറസ്റ്റിനു കൊച്ചിയിലെ ഫ്ലാറ്റിൽ എത്തുമ്പോൾ ഫ്ലാറ്റിൽ മറ്റൊരു യുവതിയും കുട്ടിയും

Spread the love

കട്ടപ്പന:  ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മോഡലിനെ അറസ്റ്റ് ചെയ്തു . തൃപ്പൂണിത്തുറ സ്വദേശിയും നിരവധി മുൻനിര ബ്രാന്‍റ് വസ്ത്രങ്ങളുടെ മോഡലുമായ സിബിൻ ആന്റണിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമളി സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് സിബിനെ  പിടികൂടിയത്.

video
play-sharp-fill

ഒരു വർഷം മുൻപാണ് കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി സിബിൻ പരിചയപ്പെട്ടത്.  തുടർന്ന് യുവതിയുമായി പ്രണയത്തിലായി. യുവതിയുടെ നഗ്നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഘം ചെയ്തെന്നാണ് കേസ്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സിബിൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസെത്തുമ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് കുമളി സിഐ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സിബിന്‍ മോഡലെന്ന പേരിലാണ്  യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ബലാത്സംഘം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിനെതിരെ  കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തില്‍ മറ്റ് പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന്  പൊലീസ് അറിയിച്ചു.