മധുരരാജയിൽ മമ്മൂട്ടിക്കൊപ്പം ചുവട് വയ്ക്കാൻ സണ്ണിലിയോൺ കൊച്ചിയിലെത്തി: നെടുമ്പാശേരി വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി താരത്തെ കണ്ട് ആരാധകർ ഞെട്ടി: നടിയെത്തിയത് ബുധനാഴ്ച പുലർച്ചെ; പതിനഞ്ച് മിനിറ്റിന് പ്രതിഫലം രണ്ടു കോടി..!
സിനിമാ ഡെസ്‌ക്
കൊച്ചി: മമ്മൂട്ടി മധുരരാജയായി നിറഞ്ഞു നിൽക്കുന്ന പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പത്ത്മിനിറ്റുള്ള ഐറ്റം ഡാൻസിനായി ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തി. പത്ത്മിനിറ്റ് മാത്രം നീളമുള്ള ഐറ്റം ഡാൻസിനായി സണ്ണി ലിയോൺ രണ്ടു കോടി രൂപയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിമാനചിലവിനും, ഭക്ഷണത്തിനും താമസത്തിനും പുറമേയുള്ള തുകയാണ് ഇത്.
ബുധനാഴ്ച പുലർച്ചെ മുംബൈയിൽ നിന്നുള്ള വിമാനത്തിൽ ആണ് നടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സണ്ണി ലിയോണിന് ചുറ്റം വലയം തീർത്ത് അംഗരക്ഷകരുടെ ഒരു പട തന്നെയുണ്ടായിരുന്നു. അപ്രതീക്ഷിതമായി നടി വിമാനത്താവളത്തിനുള്ളിൽ എത്തിയതോടെ ആരാധകർ അടക്കമുള്ളവർ ഒപ്പം നിൽക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും തിരക്ക് കൂട്ടി. തുടർന്ന് അംഗരക്ഷകർ നടിയെ രക്ഷിച്ച് പുറത്തേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
സണ്ണി ലിയോണിന്റെ ആദ്യ മലയാള ചിത്രമാണ് മമ്മൂട്ടി നായതനായ മധുരരാജ. രണ്ട് ദിവസത്തെ ഷൂട്ടിങ് ആണ് കൊച്ചിയിൽ നടക്കുക. കൊച്ചി നഗരത്തിൽ തമ്മനത്തുള്ള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്.
സൂപ്പർ ഹിറ്റായ ‘പുലിമുരുഗ’ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രം വിഷുവിനു റിലീസ് ചെയ്യും. വൈശാഖിന്റെ തന്നെ ‘പൊക്കിരിരാജ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘മധുരരാജ’. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നതെന്നതും പ്രത്യേകതയാണ്. ‘പുലിമുരുകനു’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം ഒരിക്കൽകൂടി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും മധുരരാജയ്ക്ക് ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ദിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.