പ്രണയം നടിച്ച് വശത്താക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; പോക്സോ കേസിൽ വെളിയന്നൂർ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെളിയന്നൂർ താമരക്കാട് പിണ്ടികനാൽ വീട്ടിൽ സണ്ണി മകന്‍ ടിനു സണ്ണി (33) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് വീഡിയോ അയച്ചു നൽകി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

അതിജീവിതയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്,എ.എസ്.ഐ സാജു ലാൽ, സി.പി.ഓ നിയാസ് ടി. എച്ച് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.