സന്തോഷ് പണ്ഡിറ്റ് ബിജെപിയുമായി കൂടുതൽ അടുക്കുന്നു: ശതം സമർപ്പയാമിയിൽ അരലക്ഷം രൂപ നൽകി പണ്ഡിറ്റിന്റെ ചലഞ്ച്; ബിജെപി സ്ഥാനാർത്ഥിയാക്കാനും നീക്കം സജീവം
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ ശബരിമല കർമ്മ സമിതി നടത്തുന്ന സമരങ്ങൾക്ക് കൈമെയ് മറന്ന് പിൻതുണയുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. നൂറു രൂപ സംഭാവനയായി ചോദിച്ച ശബരിമല കർമ്മസമിതിയ്ക്ക് അരലക്ഷം രൂപയാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന ഇനത്തിൽ നൽകിയിരിക്കുന്നത്. ബിജെപിയുമായി കൂടുതൽ അടുക്കാൻ ശബരിമല വിഷയത്തെ ഉപയോഗിച്ച സന്തോഷ് പണ്ഡിറ്റ് ലക്ഷ്യമിടുന്നത് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലേബലിൽ ഒരു സീറ്റ് തന്നെയാണെന്ന് ഏതാണ്ട് ഉറപ്പായി.
ശബരിമല വിഷയത്തിൽ പ്രതിഷേധ ഹർത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാനാണ് 100 രൂപ ആവശ്യപ്പെട്ടുളള ചലഞ്ച്. എന്നാൽ സന്തോഷ് പണ്ഡിറ്റ് 100 അല്ല 51,000 രൂപയാണ് സംഭാവന നൽകിയത്.
‘ശതം സമർപ്പയാമി’ ചലഞ്ചിനെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയുള്ള ചലഞ്ചും സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിലാണ് പണ്ഡിറ്റിൻറെ വക 51,000 രൂപ. സന്തോഷ് പണ്ഡിറ്റ് തന്നെ ഇക്കാര്യം തൻറെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. തുകയടച്ചതിൻറെ രസീതും പണ്ഡിറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്തോഷ് പണ്ഡിറ്റിൻറെ ഫേസ്ബുക്ക് പോസ്റ്റ്
ഡിയർ ഫേസ്ബുക്ക്, ഫാമിലി,
ഞാൻ ശബരിമല കർമസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്ബത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില് നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു.( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.)
I am very happy to transfer Rs. 51,000/- (Rupees fifty one Thousand only) to the Sabarimala Karma Samithi..
എല്ലാവ4ക്കും നന്മ ആശംസിക്കുന്നു..