കോട്ടയം ജില്ലയിൽ നാളെ (1/12/2022) തീക്കോയി, അയ്മനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ജില്ലയിൽ നാളെ (1/12/2022) തീക്കോയി, അയ്മനം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സഫാ,നടയ്ക്കൽ, മുല്ലൂപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. അയ്മനം സെക്ഷന്റെ കീഴിലുള്ള പരിപ്പ്, പരിപ്പ്900, കുഴിവേലിപ്പടി, കാരാമ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശഭവൻ, കാട്ടടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പന്തത്തല ഭാഗത്ത് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാർക്കറ്റ് – മുല്ലപ്പള്ളി – പനയത്തി റോഡിൽ 9.30 മുതൽ 5.30 വരെയും നാൽപ്പാത്തിമല ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.