play-sharp-fill
മലേഷ്യയിൽ നിന്നും കേരളത്തിലെ വവ്വാലിന് നിപ്പായെ എങ്ങിനെ കിട്ടി ..?

മലേഷ്യയിൽ നിന്നും കേരളത്തിലെ വവ്വാലിന് നിപ്പായെ എങ്ങിനെ കിട്ടി ..?

ഹെൽത്ത് ഡെസ്‌ക്

കൊച്ചി: മലേഷ്യയിലും ഓസ്ട്രേലിയയിലും ഉള്ള നിപ്പ വൈറസിനെ കേരളത്തിലെ വവ്വാലിന് എങ്ങിനെ കിട്ടി? വവ്വാല് അവിടെ പോയില്ലല്ലോ? വവ്വാല് ചുറ്റുവട്ടം കറങ്ങി നടക്കുന്ന പറക്കുന്ന സസ്തനി ആണ്, ദൂരെയെങ്ങും പോകില്ല. ആ ശരീരവും താങ്ങി പറക്കുന്നതെങ്ങിനെ?

നിപ്പ വൈറസ് മലേഷ്യയിൽ കണ്ടു പിടിച്ചെന്നേയുള്ളു, നിപ്പ വവ്വാലിന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന ഈ വൈറസ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വവ്വാലിന് നിപ്പയെ കൊണ്ട് ഒരുപദ്രവവും ഇല്ല. വൈറസിന് ഒന്ന് പ്രത്യുല്പാദനം നടത്തണമെന്ന് തോന്നുമ്പോൾ പുറത്തിറങ്ങി കറങ്ങും, പന്നിയെ കിട്ടിയാൽ അതിന്റെ ശരീരത്തിൽ കയറും. ഇനി പന്നിയെ കിട്ടിയില്ലെങ്കിൽ പഴം തിന്നുന്ന എന്തിനെ കിട്ടിയാലും മതി, ഏതായാലും മുയലിനെ വേണ്ട .

ഇങ്ങിനെ പെറ്റുപെരുകണമെന്നു ആഗ്രഹം വരുമ്പോൾ വവ്വാലിന്റെ ഉമിനീരിൽ കൂടിയാവും കക്ഷി പുറത്തിറങ്ങുന്നത് .

നിപ്പയുടെ ‘Natural Reservoir’ ആണ് വവ്വാൽ, അതായത് നിപ്പയുടെ വംശനാശം വരാതിരിക്കാൻ പ്രകൃതി കൊടുത്ത ‘പത്തായമാണ്’ വവ്വാലിന്റെ ശരീരം. അതുകൊണ്ടു നിപ്പ വവ്വാലിനെ ഉപദ്രവിക്കില്ല. അതിന് രോഗം വന്നാൽ നിപ്പയുടെ കാര്യം കുഴയും…

പ്രകൃതിയുടെ വികൃതിയായ Co Evolution സംഭവിച്ചാണ് നിപ്പയും വവ്വാലും തമ്മിൽ ബന്ധപ്പെടുന്നത്. Co Evolution എന്നാൽ പരസ്പര സഹകരണത്തോടെ രണ്ട് ജീവികൾക്ക് പരിണാമം സംഭവിക്കുക എന്നതാണ്. തേനീച്ചക്ക് വേണ്ടി പൂവും, പൂവിനു വേണ്ടി തേനീച്ചയും ഉണ്ടായതുപോലെ!
ഡാർവിൻ അത്ഭുതപെട്ട Co Evolution .

അങ്ങിനെ തലമുറകൾ കൈമാറി നിപ്പ വവ്വാലിന്റെ കൂടെയുണ്ട്. ഉറങ്ങുന്ന Pro Virus ആയി കാണും. ചില സമയത്തുമാത്രം സജീവമായി ഉണരും.
നിപ്പ ഒരു മാന്ത്രികനാണ്, ഓരോ സ്ഥലത്തിന്റെയും അവസ്ഥയനുസരിച്ചു സ്വന്തം രൂപം മാറ്റും. മലേഷ്യയിൽ കണ്ട നിപ്പയല്ല ഓസ്ട്രേലിയയിൽ കണ്ടത്, അവിടെ കണ്ടതിനെയല്ല ബംഗ്ലാദേശിൽ കണ്ടത്. സ്വന്തം RNA യെ മാറ്റുന്ന RNA Editing എന്ന കഴിവ് ഉപയോഗിച്ചാണ് നിപ്പ രൂപം മാറുന്നത് .

നിപ്പക്ക് പഴം തിന്നുന്ന വവ്വാലിനെ മതി, അങ്ങിനെ ആവുമ്പോൾ അല്ലേ ചവച്ചു തുപ്പുന്ന പഴങ്ങൾ പന്നിയും മറ്റും തിന്നുമ്പോൾ അതിന്റെ ശരീരത്തിൽ കയറാൻ പറ്റൂ…
പഴങ്ങൾ തിന്നുന്ന വവ്വാലുകൾ ആയ Flying Fox ആണ് നിപ്പയെ കൊണ്ടുനടക്കുന്നത്. ഓസ്ട്രേലിയൻ വവ്വാൽ ആയ Pteropus poliocephalus, ഇന്ത്യൻ വവ്വാലായ Pteropus giganteus എന്നിവയിൽ ആണ് നിപ്പ കാണുന്നത്. ഇത് വലിയ വവ്വാൽ ആണ്, ചെറിയ നരിച്ചീർ അല്ല .

ഇന്ത്യയിൽ ഇതിന് മുൻപ് ബംഗാളിലെ സിലിഗുരിയിലും, നാദിയയിലും നിപ്പ എത്തിയിട്ടുണ്ട്. ആദ്യമായാണ് കേരളത്തിൽ എത്തുന്നത് .

നിപാ എന്നത് മലേഷ്യൻ വാക്കാണ്. മലേഷ്യയിലെ ഒരുതരം പനയാണ് നിപാ. പനം കള്ളുകുടിക്കുന്ന വവ്വാൽ ആണ് അവിടെ നിപ്പയെ പന്നിഫാമിൽ കൊണ്ട് കൊടുത്തത് .

നിപാ സൗകര്യം പോലെ നിഫ എന്നോ നിപ്പ എന്നോ, നിപാഹ് എന്നോ ഒക്കെ പറയാം.