video
play-sharp-fill

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് തോമസ് ചാഴിക്കാടൻ എംപി

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് തോമസ് ചാഴിക്കാടൻ എംപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത് നാടിൻറെ ആവശ്യമാണെന്ന് തോമസ് ചാഴികാടൻ എം പി. തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല തീർത്ഥാടകർ ഇവിടേക്ക് എത്തുന്നത് നാട്ടിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ്. അവരെ നിരാശരാകാതെ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും അദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രഉപദേശക സമിതി സെക്രട്ടറി അജയ് ടി നായർ,വൈസ് പ്രസിഡന്റ്‌ പ്രദീപ്മന്നക്കുന്നം, അംഗങ്ങളായ പ്രദീപ്‌ ഉറുമ്പിൽ, നേവൽ സോമൻ,അഞ്ജു സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.