
പാലക്കാട് : ഒറ്റപ്പാലത്ത് വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം നായാടിക്കുന്ന് സ്വദേശി സരസ്വതി അമ്മ (68), മകന്‍ വിജയകൃഷ്ണന്‍ (48) എന്നിവരാണ് മരിച്ചത്.
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്. അമ്മയുടെ കഴുത്തില്‍ ആഴമേറിയ മുറിവേറ്റിട്ടുണ്ട്.
തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group