കാത്തിരിപ്പിന് വിരാമമാകാൻ ഇനി മണിക്കൂറുകൾ മാത്രം;റൊസാരിയോ തെരുവിന്റെ മിശിഹയുടെ,സിംഹരാജാവിന്റെ തേരോട്ടം കാണാൻ ലോകമൊന്നാകെ കണ്ണുകൾ മിഴിപ്പിച്ച് ഖത്തറിലേക്ക് ഉറ്റുനോക്കുന്നു.അതേ സാക്ഷാൽ മെസ്സിയും കൂട്ടരും ഇന്ന് തങ്ങളുടെ ആദ്യ അംഗത്തിനിറങ്ങുമ്പോൾ എതിരാളികൾ സൗദി അറേബ്യ.

Spread the love

വിശേഷണങ്ങൾ എഴുതി സമയം കൊല്ലരുതേ,ആ മന്ത്രികക്കാലുകൾ തൊടുത്തു വിടുന്ന മാരിവിൽ ചന്തമോലുന്ന ഗോളുകൾ കാണട്ടെ എന്ന് ആരെങ്കിലും ഈ എന്നോട് പറഞ്ഞാൽ തീർച്ചയായും എന്നൊരു വാക്കിൽ മറുപടി പറഞ്ഞ് അവരോടൊപ്പം കാത്തിരുന്നേക്കാം,കാരണം ഇന്നാണ് മെസ്സിയുടെ അർജന്റീനയുടെ ആദ്യ അങ്കം.ഖത്തറിൽ നിന്നും ഫുട്ബോളിന്റെ മിശിഹ നെഞ്ചോടു ചേർത്ത് മുത്തം നൽകി,എടുത്തുയർത്തുന്ന ആ സ്വർണക്കപ്പിന്റെ മനോഹര കാഴ്ച കാണാൻ കൊതിക്കുന്ന ഓരോ ആരാധകനൊപ്പവും നമുക്കും കാത്തിരിക്കാം.ഇന്ത്യന്‍ സമയം വൈകീട്ട് 3:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് സൗദിയ്‌ക്കെതിരെ മെസ്സിയും കൂട്ടരും ഇറങ്ങുക.

അതേസമയം തന്‍റെ പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മത്സരത്തലേന്ന് ലയണൽ മെസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറഞ്ഞുകേട്ടതുപോലെയുള്ള ഒരു പ്രശ്നവും എനിക്കില്ല. ഞാന്‍ പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമാണ് .ഈ ലോകകപ്പ് വളരെ സ്പെഷ്യലാണ്. ഇതെന്‍റെ അവസാന ലോകകപ്പാകാാനാണ് സാധ്യത. എന്‍റെ അല്ല ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള അവസാന അവസരം, ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലഭിക്കുന്ന അവസരംമെന്നും മെസി പറഞ്ഞു.