play-sharp-fill
‘കൊല്ലത്ത് മത്സരിക്കാൻ താനില്ല’; ആനന്ദ ബോസിനെ ഗവർണറാക്കുന്ന വിവരം കെ സുരേന്ദ്രനടക്കമുള്ള നേതാക്കളോട് പറയാതെ ബിജെപി കേന്ദ്ര നേതൃത്വം.ബി ജെ പിയിൽ പൊട്ടിത്തെറി, ആനന്ദബോസ് ബിജെപിയിൽ ചേർന്നത്2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്.

‘കൊല്ലത്ത് മത്സരിക്കാൻ താനില്ല’; ആനന്ദ ബോസിനെ ഗവർണറാക്കുന്ന വിവരം കെ സുരേന്ദ്രനടക്കമുള്ള നേതാക്കളോട് പറയാതെ ബിജെപി കേന്ദ്ര നേതൃത്വം.ബി ജെ പിയിൽ പൊട്ടിത്തെറി, ആനന്ദബോസ് ബിജെപിയിൽ ചേർന്നത്2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ്.

മുന്‍ ഐഎഎസ് ഓഫീസറും കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ സിവി ആനന്ദബോസിനെ ബംഗാള്‍ ഗവര്‍ണറാക്കാനുള്ള തീരുമാനം ഔദ്യോഗിക തീരുമാനം വരുമ്പോള്‍ മാത്രമാണ് ബിജെപി കേരള നേതൃത്വം അറിഞ്ഞത്. ആനന്ദബോസിനെ ബംഗാളിലേക്ക് അയക്കാനുള്ള തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല.

ഇതാദ്യമായല്ല കേന്ദ്ര നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നത്. നേരത്തെ മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍പിള്ള എന്നിവരെ ഗവര്‍ണര്‍മാരാക്കുന്ന വിവരവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല.

നേരത്തെ കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ആനന്ദബോസിനോട് ബിജെപി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. പിന്നീട് മേഘാലയ സര്‍ക്കാര്‍ ഉപദേശക സ്ഥാനം നല്‍കുകയായിരുന്നു പാര്‍ട്ടി. ആ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് വരവേയാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ആനന്ദബോസിനെ നിയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും, അഡീഷണല്‍ ചീഫ് സെക്രട്ടറിയായുമെല്ലാം ആനന്ദബോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയമിച്ച പത്മനാഭ സ്വാമിക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആനന്ദബോസ് ബിജെപിയില്‍ ചേര്‍ന്നത്. ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് അദ്ദേഹം.

Tags :