വളർത്തുനായയെ വിൽക്കാൻ വിസമ്മതിച്ചു; ആലപ്പുഴയിൽ വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപിച്ചു; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Spread the love

ആലപ്പുഴ: വളർത്തു നായയെ വിൽക്കാൻ വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപിച്ച കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ പുത്തൻപുരയ്ക്കൽ റോായ്സൺ (32), ചെത്തി പുത്തൻപുരയ്ക്കൽ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാർഡിൽ ചിറയിൽ ജാൻസിയെ (നബീസത്ത് 54) ആക്രമിച്ച കേസിലാണ് അറസ്റ്റ്. വീട്ടിലെ വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ നായയെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ജാൻസി വിൽക്കാൻ തയാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു.

ജാൻസി സമ്മതിച്ചില്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ചീത്ത വിളിച്ച്, വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിഞ്ഞു. ജാൻസിയുടെ മുതുകിനും കണ്ണിന് താഴെയും പരുക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലാണു പ്രതികൾ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാരാരിക്കുളം പ്രിൻസിപ്പൽ എസ്ഐ എ. പ്രദീപ്, സനീഷ് കുമാർ, ജെ. ജാക്സൺ, സിപിഒമാരായ ജഗദീഷ്, കവിരാജ്, ഹോംഗാർഡ് വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. മൂന്ന് പ്രതികളെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.