
പത്തനംതിട്ട : പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായുന്ന എട്ടുവയസുകാരന്റെ നില അതീവ ഗുരുതരം. അപകടത്തിൽ പരുക്കേറ്റ 8 വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠൻ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിരുന്നില്ല എന്ന് മന്ത്രി മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അപകടത്തിൽപ്പെട്ട ബസിൽ 44 പേരാണ് ഉണ്ടായിരുന്നത്.