video
play-sharp-fill

ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം; തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം

ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം; തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം

Spread the love

തൃശൂർ: തൃശൂർ കേരളവർമ്മ കോളേജിൽ അധ്യാപകരെ തടഞ്ഞുവച്ച് എസ് എഫ് ഐ സമരം. ആവശ്യത്തിനുള്ള ഗസ്റ്റ് അധ്യാപകരെ നിയമിക്കണം എന്നാവശ്യപ്പെട്ടാണ് എസ്‌ എഫ് ഐ സമരവുമായി രംഗത്തുവന്നത്.

സ്റ്റാഫ് കൗൺസിൽ നടക്കുന്ന ഹാളിൽ ആണ് എസ്‌ എഫ് ഐ പ്രവർത്തകർ അധ്യാപകരെ തടഞ്ഞു വെച്ചത്. സ്റ്റാഫ് മീറ്റിംഗിനിടെയാണ് എസ് എഫ് ഐ പ്രവർത്തകർ സമരവുമായി റൂമിലേക്ക് എത്തിയത്.

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും വരെ സമരം തുടരുമെന്ന തീരുമാനമാണ് സമരക്കാർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആദ്യം വിഷയത്തിൽ ഇടപെട്ടില്ല. പ്രതിഷേധം സമാധാനപരമായിട്ടാകും നടത്തുകയെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു.

പിന്നീട് സമരം നടത്തിയ വിദ്യാ‍ർഥികളുമായി പൊലിസിന്‍റെ നേതൃത്വത്തിൽ ചർച്ച നടത്തി. ഇതിന് ശേഷം വിദ്യാ‍ർഥികൾ സമരം അവസാനിപ്പിച്ചു. വിദ്യാ‍ർഥികളുടെ സമരം ഒരു മണിക്കൂറോളം നീണ്ടുനിന്നു.