video
play-sharp-fill

ഏഴു ഫോണുകളും ഒരു ഐപാഡുമായി മോഷണക്കേസ് പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

ഏഴു ഫോണുകളും ഒരു ഐപാഡുമായി മോഷണക്കേസ് പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

ചിങ്ങവനം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് മുങ്ങി നടന്നിരുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കോട്ടയം കുറിച്ചി സ്വദേശി ബിനു തമ്പിയെയാണ് ചിങ്ങവനം പോലീസ്ഇന്നലെ
അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ജില്ലയിലൂടനീളം നടത്തിയ കർശന പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്. ഇയാൾ മയക്കുമരുന്ന് കേസിലും പ്രതിയാണ്. സ്ഥിരമായി വീടുകളിൽ തീർത്ഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചു ചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ അവിടെയുള്ള ഫോണുകൾ കവർന്നു എടുക്കുകയും ആണ് പതിവ് .ഇയാളുടെ കൈയ്യിൽ നിന്നും ഏഴു ഫോണുകളും ഒരു ഐപാഡും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചിങ്ങവനം എസ് എച്ച് ഓ.ജിജു. ടി ആർ, എസ്.ഐ അനീഷ് കുമാർ എം, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, മഹേഷ് മോഹൻ എന്നിവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. .

Tags :