കണ്ണൂരിൽ ബസിനുള്ളില്‍ നിന്നും വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ; പത്ത് പാക്കറ്റുകളിലായി 100 വെടിയുണ്ടകള്‍ എക്‌സൈസ് പിടികൂടി ; അന്വേഷണം ആരംഭിച്ച്‌ പോലീസ്

Spread the love

കണ്ണൂർ: കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിൽ 100 വെടിയുണ്ടകൾ കണ്ടെത്തി. കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചാണ് തിരകൾ പിടികൂടിയത്.

video
play-sharp-fill

കർണാടക ട്രാൻസ്‌പോർട്ട് ബസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. 10 പാക്കറ്റുകളിലായി 100 നാടൻ തോക്ക് തിരകൾ ആണ് പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്.

പിടിച്ചെടുത്ത വെടിയുണ്ടകൾ ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് ‌അന്വഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന തോക്കിൽ ഉപയോഗിക്കുന്നതിനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.