play-sharp-fill
ജനുവരിയില്‍ ചേട്ടന്‍, സെപ്റ്റംബറില്‍ അമ്മ, ഇന്ന് അച്ഛന്‍..! ഉറ്റവര്‍ ഓരോരുത്തരായി വിടപറഞ്ഞതിന്റെ നടുക്കത്തില്‍ മഹേഷ് ബാബു

ജനുവരിയില്‍ ചേട്ടന്‍, സെപ്റ്റംബറില്‍ അമ്മ, ഇന്ന് അച്ഛന്‍..! ഉറ്റവര്‍ ഓരോരുത്തരായി വിടപറഞ്ഞതിന്റെ നടുക്കത്തില്‍ മഹേഷ് ബാബു

സ്വന്തം ലേഖകന്‍

ഹൈദരബാദ്: മുന്‍ കന്നടതാരവും തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു. 2022 ജനുവരി 10നാണ് മഹേഷ് ബാബുവിന്റെ മൂത്തസഹോദരന്‍ രമേഷ് ബാബു അന്തരിച്ചത്. സെപ്റ്റംബര്‍ 28ന് അമ്മ ഇന്ദിരയും ഇപ്പോഴിതാ, രണ്ടു മാസം കഴിയും മുന്‍പേ അച്ഛനെയും നഷ്ടമായ വേദയിലാണ് താരം.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണ (ഘട്ടമനേനി ശിവരാമ കൃഷ്ണ മൂര്‍ത്തി) അന്തരിച്ചത്. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് കൃഷ്ണയുടെ ജനനം. 1960-കളുടെ തുടക്കത്തില്‍ തെലുങ്ക് സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച കൃഷ്ണ താമസിയാതെ ശ്രദ്ധേയ നടനായി മാറി. 1960 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ തെലുങ്കിലെ സൂപ്പര്‍സ്റ്റാറായി തിളങ്ങിയ കൃഷ്ണ 50 വര്‍ഷത്തോളം നീണ്ട തന്റെ കരിയറില്‍ ഏതാണ്ട് 350ല്‍ ഏറെ സിനിമകള്‍ ചെയ്തു.

രണ്ടു ഭാര്യമാരാണ് കൃഷ്ണയ്ക്കുള്ളത്. ആദ്യ ഭാര്യ ഇന്ദിര ദേവി. നടിയും നിര്‍മാതാവുമായ വിജയ നിര്‍മലയാണ് കൃഷ്ണയുടെ രണ്ടാമത്തെ ഭാര്യ. ഇവര്‍ 2019ല്‍ മരണപ്പെട്ടിരുന്നു. രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദര്‍ശിനി എന്നിങ്ങനെ അഞ്ചു മക്കളാണ് കൃഷ്ണ- ഇന്ദിര ദമ്പതികള്‍ക്ക്.