കുട്ടികളുടെ ലൈബ്രറി: ശിശുദിനാഘോഷ സമാപന സമ്മേളനവും സമ്മാനദാനവും നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം:കുട്ടികളുടെ ലൈബ്രറിയും ജവഹർ ബാലഭവനും സംയുക്തമായ് നടത്തിയ ശിശുദിനാഘോഷ കലാമത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാനദാനവും നടത്തി.

സമാപന സമ്മേളനം തോമസ് ചാഴികാടൻ എം.പി.ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സംവിധായകൻ ജോഷി മാത്യൂ എന്നിവർ സമ്മാനദാനം നടത്തി.

കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ മുഖ്യ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, നന്തിയോട് ബഷീർ, ഷാജി വേങ്കടത്ത്, അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

മലയാളം പ്രസംഗ മത്സരം (എൽ.പി) ഒന്നാം സ്ഥാനം നേടിയ ജൂഡ് എഞ്ചൽ അജയ് (സെൻ്റ് മേരീസ് എൽ.പി.എസ് പാല) അദ്ധ്യക്ഷത വഹിച്ചു.യു.പി.വിഭാഗം മലയാളം പ്രസംഗ മത്സരം ഒന്നാം സ്ഥാനം നേടിയ അമീന എസ് ഹമീദ് (മരിയൻ സീനിയർ സെക്കൻ്ററി സ്കൂൾ കളത്തിപ്പടി) ശിശുദിന സന്ദേശം നൽകി.