play-sharp-fill
സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; ബന്ദിന് ആഹ്വാനം ചെയ്തത് സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച്

സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; ബന്ദിന് ആഹ്വാനം ചെയ്തത് സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച്

സ്വന്തം ലേഖിക

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ അക്രമാസക്തമായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിട്ട പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. കെഎസ്യു പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു.