Spread the love

ഇടുക്കി: ആനക്കുളത്ത് ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചു. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകൾ ഇറങ്ങുക പതിവാണ്.

video
play-sharp-fill

വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകൾ വരുത്തി. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തിൽ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു.