video
play-sharp-fill
രാജസ്ഥാനെ നടുക്കി യുവതിക്ക് നേരെ ക്രൂര പീഡനം; ഭര്‍ത്താവിന് മുന്നിലിട്ട് ഭാര്യയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേ‍ർ അറസ്റ്റിൽ

രാജസ്ഥാനെ നടുക്കി യുവതിക്ക് നേരെ ക്രൂര പീഡനം; ഭര്‍ത്താവിന് മുന്നിലിട്ട് ഭാര്യയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേ‍ർ അറസ്റ്റിൽ

രാജസ്ഥാൻ: ജയ്പൂരില്‍ ഭര്‍ത്താവിന് മുന്നിലിട്ട് ഭാര്യയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് 45 കാരിയായ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയെ ഭര്‍ത്താവിന് മുന്നിലിട്ട് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാള്‍ ഒളിവിലാണെന്നും പിണ്ട്വാര പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ജീത്തു സിംഗ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. യുവതിയും ഭര്‍ത്താവും ബുധനാഴ്ച രാത്രി കിടന്നുറങ്ങാനുള്ള തയ്യാറെടുപ്പിലിയാരുന്നു. ഈസമയത്ത് നാല് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണത്തിനായാണ് സംഘം വീട്ടിലെത്തിയത്. വാച്ച് മാനായി ജോലി ചെയ്യുന്ന യുവാവിനെ സംഘം കെട്ടിയിട്ട് കൈവശമുണ്ടായിരുന്ന 1400 രൂപ കൈക്കലാക്കി. തുടര്‍ന്ന് കൂടുതല്‍ പണവും വീട്ടിലെ വിലയേറിയ വസ്തുക്കളും നല്‍കാന്‍ ആവശ്യപ്പെട്ടു.

യുവതിയുടെ കൈവശം കുറച്ച് വെള്ളി ആഭരണങ്ങളുണ്ടായിരുന്നു. ഇതും അക്രമികള്‍ കൈക്കലാക്കി. വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതോടെ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നിലിട്ട് യുവതിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. പിന്നീട് യുവതിയെയും കെട്ടിയിട്ട ശേഷം പ്രതികള്‍ മുങ്ങി.

പിറ്റേദിവസം ദമ്പതിമാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കേസെടുത്ത പൊലീസ് ശനിയാഴ്ച രാവിലയോടെ മൂന്ന് പെരെ അറസ്റ്റ് ചെയ്യുകയായിരുന്നു.