play-sharp-fill
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട്  വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ; പിടിയിലായത്  നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയായ തൊടുപുഴ സ്വദേശി;  335 ഗ്രാം കഞ്ചാവും  ഇയാളിൽ നിന്ന് കണ്ടെടുത്തു

കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ; പിടിയിലായത് നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയായ തൊടുപുഴ സ്വദേശി; 335 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കടന്ന നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. തൊടുപുഴ ഇടവെട്ടി സ്വദേശി സെറ്റപ്പ് സുനീർ എന്ന് വിളിക്കുന്ന സുനീർ ആണ് മുട്ടം പൊലീസിൻ്റെ പിടിയിലായത്. ഉടുമ്പന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സുനീർ പിടിയിലായത്. മുട്ടം, തൊടുപുഴ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പത്തിലധികം ലഹരി കടത്ത് കേസുകളിൽ പ്രതിയാണ് സുനീർ.

തൊടുപുഴ ഒളമറ്റത്തിന് സമീപം മ്രാല കേന്ദ്രീകരിച്ച് സുനീറും സംഘവും തമ്പടിക്കുന്നതായും ലഹരി ഇടപാടുകൾ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് പ്രദേശത്ത് രഹസ്യ നിരീക്ഷണം ആരംഭിച്ചിരുന്നു.


ഒക്ടോബർ 29ന് രാത്രിയിൽ സുനീറിൻ്റെ നേതൃത്വത്തിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് തടഞ്ഞ് പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ ഡ്രൈവിങ് സീറ്റിലിരുന്ന സുനീർ പൊലീസ് ഉദ്യോഗസ്ഥനെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെടുമ്പോൾ സുനീറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന കുഞ്ഞുമോന്‍, മന്‍സൂര്‍, റഫീഖുള്‍ എന്നിവരെ അന്ന് തന്നെ പിടികൂടിയിരുന്നു. വാഹനത്തില്‍ നിന്നും 335 ഗ്രാം കഞ്ചാവും 8000 രൂപയും പിടിച്ചെടുത്തിരുന്നു. സുനീറിനെ കോടതിയിൽ ഹാജരാക്കും.