എക്ലയേര്‍സ് മിഠായിക്കുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമം; മസ്‌കറ്റില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍; പിടികൂടിയത് 355 ഗ്രാം സ്വർണം

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി എക്ലയേര്‍സ് മിഠായിക്കുള്ളില്‍ നിറച്ച്‌ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

355 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 എക്ലയേര്‍സ് മിഠായിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. മസ്‌കറ്റില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
സ്വര്‍ണക്കടത്ത് വ്യാപകമായ സാഹചര്യത്തില്‍ വിമാനത്താവത്തില്‍ പരിശോധന വ്യാപകമാക്കിയിരുന്നു.