video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeMainപെൺകുട്ടികൾ ഒരേ കിടക്ക പങ്കിടുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം; ഞങ്ങൾ സുഹൃത്തുക്കളാണെന്ന് ഉത്തരം; ലെസ്ബിയൻസ് എന്ന് സംശയിച്ച്...

പെൺകുട്ടികൾ ഒരേ കിടക്ക പങ്കിടുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം; ഞങ്ങൾ സുഹൃത്തുക്കളാണെന്ന് ഉത്തരം; ലെസ്ബിയൻസ് എന്ന് സംശയിച്ച് യുവതികൾക്ക് ക്രൂര മർദ്ദനം, സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി ചൂടാക്കി പൊള്ളിച്ചു

Spread the love

സ്വന്തം ലേഖകൻ

ബംഗാൾ: ലെസ്ബിയൻ ആണെന്ന് സംശയിച്ച് യുവതികൾക്ക് ക്രൂര മർദനം. യുവതികളുടെ ബന്ധുക്കളിൽ ഒരാൾ രണ്ട് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി ചൂടാക്കി പൊള്ളലേൽപ്പിച്ചു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം.

തങ്ങളെ ലെസ്ബിയൻസ് എന്ന് മുദ്രകുത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിച്ച രണ്ട് ബന്ധുക്കൾക്കെതിരെ ഇരകൾ സാഗർദിഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാനും എന്റെ സുഹൃത്തും എല്ലാ ദിവസവും കണ്ടുമുട്ടുകയും ബീഡി കെട്ടുകയും ചെയ്യും. പക്ഷേ ഒക്ടോബർ 25 ന് ഞാൻ അവളെ കണ്ടില്ല. പിന്നീട് രാത്രിയിൽ അവൾ എന്നെ വിളിച്ച് കാണാൻ വരാൻ ആവശ്യപ്പെട്ടു. കഠിനമായ വേദന അനുഭവിക്കുകയാണെന്ന് അവൾ പറഞ്ഞു. അന്നു രാത്രി അവിടെ തങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു’ – ഇരകളിൽ ഒരാൾ പറയുന്നു.

‘പെൺകുട്ടികൾ രണ്ടുപേരും ഒരുമിച്ചാണ് വളർന്നത്. അവർ പരസ്പരം പിന്തുണയ്ക്കുകയും സഹവാസം ആസ്വദിക്കുകയും ചെയ്യുന്നു.’ – സംഭവമറിഞ്ഞ് ഓടിയെത്തിയ ഇരയുടെ അമ്മ പറഞ്ഞു.

ഇരയുടെ ബന്ധുക്കളായ രണ്ട് പ്രതികളും സഹീബുൽ ഷെയ്ഖ് എന്ന മറ്റൊരു നാട്ടുകാരനും രാവിലെ 11 മണിയോടെ പെൺകുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി.
പെൺകുട്ടികൾ ഒരേ കിടക്ക പങ്കിടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

“ഞങ്ങൾ സുഹൃത്തുക്കളാണ്” എന്നായിരുന്നു ഉത്തരം. എന്നാൽ മൂവരും ചേർന്ന് പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളിൽ ഒരാളെ ഔതുവ ഗ്രാമത്തിൽ നിന്ന് തിങ്കളാഴ്ച മാൾഡ പൊലീസ് പിടികൂടിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments