
സ്വന്തം ലേഖിക
കോട്ടയം: അയൽവാസിയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
അതിരമ്പുഴ മാന്നാനം നാൽപ്പാത്തിമല ഭാഗത്ത് പാതാപള്ളി വീട്ടിൽ രാജേന്ദ്രൻ മകൻ ഷൈജു പി രാജേന്ദ്രൻ (ഷിജു -40) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞദിവസം അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിക്കുകയും യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ എസ്.ഐ വിദ്യ വി, പവനൻ, സി.പി.ഓ മാരായ ജോജി, സിബിച്ചൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.