
സ്വന്തം ലേഖിക
കോട്ടയം: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വൻതോതിൽ ഉയരുന്നു.
കേന്ദ്ര മന്ത്രാലയത്തിൻ്റെ കീഴിലുള്ള പെട്രോളിയം കോർപ്പറേഷൻ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് നൽകിയിരുന്ന ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിരുന്ന വിതരണക്കാർക്ക് കമ്പനികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നതിനാൽ കടകൾക്കെല്ലം കുറഞ്ഞ വിലയിൽ പാചകവാതക സിലിണ്ടർ ലഭിച്ചിരുന്നു. ഈ നടപടിയാണ് ഇന്നലെ രാത്രി മുതൽ നിർത്തലാക്കിയത്.
രാജ്യത്തെ സാമ്പത്തിക മാന്ദ്യം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാരിൻ്റെ തീരുമാനം.
കടകളിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കും. സ്ഥാപന ഉടമകൾ ജി എസ് ടി ഉൾപ്പെടെയുള്ള ബില്ലുകൾ സൂക്ഷിക്കേണ്ടതാണ്.