ദേവസ്വം ബോർഡിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ്; പ്രധാന പ്രതിയായ ദീപു ത്യ​ഗരാജൻ കൊച്ചിയിൽ നിന്നും പിടിയിൽ; വിവിധ കേസുകളിലായി 39 പേരിൽ നിന്നായി രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ

Spread the love

മാവേലിക്കര: ദേവസ്വം ബോർഡിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. മാവേലിക്കര സ്വദേശി ദീപു ത്യാഗരാജൻ (39)ആണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്.

ഒമാനിലേക്കു കടന്ന പ്രതി തിരികെയെത്തിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് മാവേലിക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്എച്ച്ഒ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈകിട്ടോടെ നെടുമ്പാശേരിയിലെത്തി ദീപുവിനെ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളിലായി 39 പേരിൽ നിന്നായി രണ്ടരക്കോടി രൂപയാണ് ദീപു ത്യാഗരാജൻ തട്ടിയെടുത്തത്.

ദീപുവിനെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചതിനാൽ ജോലിസ്ഥലത്തു നിന്നു പിടികൂടി നാടുകടത്തുമെന്നു ബോധ്യമായതോടെ നാട്ടിലേക്കു മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജിന്റെ (32) സുഹൃത്തായ ദീപുവാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നും വ്യാജരേഖകൾ തയാറാക്കിയതിൽ ദീപുവിനു പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ.ജോസ് പറഞ്ഞു.