ഗിനിയിൽ തടവിലുള്ള മലയാളികൾ ഉൾപ്പെട്ട സംഘം സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി; മോചന ശ്രമം തുടരുന്നു; സംഘത്തിൽ 26പേർ

Spread the love

ന്യൂഡൽഹി: ഗിനിയില്‍ നാവികസേനയുടെ പിടിയായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘമാണ് ഗിനിയിൽ തടവിലുള്ളത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്.

video
play-sharp-fill

നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.