വീണ്ടും സഹകരണബാങ്ക് തട്ടിപ്പ്; ആലപ്പുഴയിൽ സിപിഎം ഭരിക്കുന്ന കണ്ടല്ലൂര്‍ ബാങ്കില്‍ സ്വര്‍ണപണയ വായ്പയുള്‍പ്പെടെ വന്‍ വെട്ടിപ്പും ക്രമക്കേടും; ഉടമകളറിയാതെ സ്വർണ പണയ ഇടപാടിൽ മാത്രം അരക്കോടി രൂപയുടെ വെട്ടിപ്പ്; സോഫ്റ്റ് വെയറിലും കൃത്രിമം നടന്നതായി കണ്ടെത്തൽ

Spread the love

ആലപ്പുഴ: സിപിഎം ഭരിക്കുന്ന കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപണയ വായ്പയിലൂടെ വന്‍ വെട്ടിപ്പും ക്രമക്കേടും. സ്വർണ പണയ ഇടപാടിൽ മാത്രം അരക്കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട് പുറത്ത്.

video
play-sharp-fill

25000 രൂപയുടെ സ്വര്‍ണ വായ്പ എടുത്ത അമ്പിളി എന്ന വീട്ടമ്മ , മാസങ്ങള്‍ക്ക് ശേഷം സ്വർണം തിരിച്ചെടുക്കാന്‍ കണ്ടല്ലൂര്‍ സഹകരണ ബാങ്കിലെത്തിയപ്പോൾ ജീവനക്കാരന്‍റെ മറുപടി കേട്ട വീട്ടമ്മ ഞെട്ടി.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഴുവൻ പണവും അടച്ച് അമ്പിളി സ്വര്‍ണം തിരികെ വാങ്ങിയെന്നായിരുന്നു മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല അമ്പിളിയുടെ വ്യാജ ഒപ്പിട്ട വായ്പ ലെഡ്ജറും കാട്ടി. ഇതോടെ സഹകരണവകുപ്പിലെ കണ്‍കറന്‍റ് ഓഡിറ്റര്‍ക്ക് അമ്പിളി പരാതി നല്‍കി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഭരണസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ നിരവധി തട്ടിപ്പുകള്‍ പുറത്തുവന്നത്