കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ചത് ദൃശ്യ കൊലക്കേസ് പ്രതി; കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു.

പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറന്‍സിക് സെല്ലില്‍ ആത്മഹത്യാ ശ്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. വിനേഷിനെതിരെ, കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.

നേരത്തെയും ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15ന് വിനേഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ചിരുന്നു.