നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പൊലീസ് ചമഞ്ഞ് ലോഡ്ജിൽ എത്തിച്ചു; പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞു; കൊലക്കേസ് പ്രതിയും ലോഡ്ജ് ഉടമയും പിടിയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ഷാഡോ പൊലീസ് എന്ന വ്യാജേന പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി പിടിയില്‍.
കണ്ണമ്മൂല പുത്തന്‍പാലം സ്വദേശി വിഷ്ണുവാണ് പൂജപ്പുര പൊലീസിന്റെ പിടിയിലായത്. നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ചയാണ് നിര്‍ഭയ ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് എത്തി. ഒരു യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ഷാഡോ പൊലീസ് ചമഞ്ഞ് വിഷ്ണു സ്ഥലത്തെത്തിയത്.
ഷാഡോ പോലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ വിഷ്ണു, പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ആദ്യം പറഞ്ഞുവിട്ടു. പിന്നീട് രണ്ട് പെണ്‍കുട്ടികളെയും ഇയാള്‍ ബൈക്കില്‍ കയറ്റി മെഡിക്കല്‍ കോളജിന് സമീപത്തെ ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളുടെ മൊഴി.
സംഭവത്തിന് പിന്നാലെ പ്രതി കടന്നുകളയുകയും ചെയ്തു. നിര്‍ഭയ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കവടിയാര്‍ പാര്‍ക്കില്‍ നിന്നാണ് പൂജപ്പുര പൊലീസ് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് വിഷ്ണുവിനെയും ബിനുവിനെയും പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലായ വിഷ്ണു കൊലക്കേസിലെ രണ്ടാം പ്രതിയാണെന്നും പൊലീസ് പറഞ്ഞു.