video
play-sharp-fill

ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു ; ഒരാൾക്ക് പരിക്ക് ; സഞ്ചാരികൾ ബീച്ച് കാണാൻ പോയതുകൊണ്ട് ഒഴിവായത് വൻ ദുരന്തം

ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു ; ഒരാൾക്ക് പരിക്ക് ; സഞ്ചാരികൾ ബീച്ച് കാണാൻ പോയതുകൊണ്ട് ഒഴിവായത് വൻ ദുരന്തം

Spread the love

ആലപ്പുഴ: കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഒരാള്‍ക്ക് പരിക്ക്. ഹൗസ് ബോട്ടിലെ പാചക്കാരന്‍ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്.

പാചക വാതക സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണം. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി.ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.