തിരുവല്ല എക്സൈസ് ഓഫീസില്‍ കടന്നുകയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു; ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയപ്പോൾ കൈയ്യോടെ പൊക്കി പൊലീസ്

Spread the love

തിരുവല്ല: എക്സൈസ് ഓഫീസില്‍ കടന്ന് കയറി ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കവിയൂര്‍ മത്തിമല വേഴു കാലായില്‍ വീട്ടില്‍ ജ്യോതിഷ് (32) ആണ് പിടിയിലായത്.

video
play-sharp-fill

ഒക്ടോബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരിക്കടിമയായ ജ്യോതിഷും സുഹൃത്ത് അനൂപും ചേര്‍ന്നാണ് മഞ്ഞാടി എക്സൈസ് റേഞ്ച് ഓഫീസില്‍ കടന്നുകയറി ഉദ്യോസ്ഥരെ കയ്യേറ്റം ചെയ്തത്.

സംഭവത്തിന് ശേഷം ജ്യോതിഷ് ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് ഇയാള്‍ വീട്ടിലെത്തിയതിന് ശേഷം തിരുവല്ല എസ്‌ഐ പി എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കൂട്ടുപ്രതി അനൂപ് റിമാന്‍ഡിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group