
ഉറപ്പാണ്, അക്ഷരനഗരിയില്‍ ആകാശപ്പാത ഉയരും..! പണി പൂര്‍ത്തീകരിക്കാമെന്ന് ജില്ലാ കളക്ടറും സര്‍ക്കാരും ഹൈക്കോടതിയില്‍; എന്ന് പണി പൂര്‍ത്തീകരിക്കുമെന്ന ചോദ്യവുമായി തേര്‍ഡ് ഐ ന്യൂസ്; നവംബര്‍ 28ന് വ്യക്തമായ മറുപടി നല്കാന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി ഹൈക്കോടതി; തേര്‍ഡ് ഐ ന്യൂസ് ഇംപാക്ട്
സ്വന്തം ലേഖകന്‍
കോട്ടയം: പടവലം പന്തലെന്നും കോട്ടയത്തിന്റെ അസ്ഥികൂടമെന്നും പഴികേട്ട് നാണംകെട്ട ആകാശപ്പാതയ്ക്ക് ഇനി തലയുയര്‍ത്തി നില്ക്കാം. അക്ഷരനഗരിയില്‍ ആകാശപ്പാത പണിപൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടറും സര്‍ക്കാരും കേരള ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍, ആകാശപ്പാതയുടെ പണി എന്ന് പൂര്‍ത്തീകരിക്കുമെന്ന തേര്‍ഡ് ഐ ന്യൂസിന്റെ ചോദ്യം പരിഗണിച്ച ഹൈക്കോടതി നവംബര്‍ 28ന് വ്യക്തമായ മറുപടി നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ആവശ്യമില്ലങ്കില്‍ പൊളിച്ച് കളഞ്ഞ് കൂടെയെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഹര്‍ജി മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകുതി പണിത് നിര്‍ത്തിയിരിക്കുന്ന ആകാശപാത പൊളിച്ചു മാറ്റുകയോ പണി പൂര്‍ത്തീകരിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ.കെ ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും കക്ഷി ചേര്‍ന്നിരുന്നു.
ഏഴ് വര്‍ഷമായി കോട്ടയം നഗരമധ്യത്തില്‍ പകുതി പണിത് ആര്‍ക്കും ഉപകാരമില്ലാതെ നിര്‍ത്തിയിരിക്കുന്ന ആകാശ പാതയുടെ തൂണുകള്‍ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂര്‍ത്തീകരിക്കുകയോ, അല്ലാത്ത പക്ഷം പണിത ഭാഗം പൊളിച്ചുകളയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനേയും, ജില്ലാ കളക്ടറേയും , റോഡ് സേഫ്റ്റി അതോറിറ്റിയേയും എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്. തേര്‍ഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണന് ഹാജരായി