play-sharp-fill
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞട്ടില്ലന്ന്  എം.വി ഗോവിന്ദന്‍

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞട്ടില്ലന്ന് എം.വി ഗോവിന്ദന്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതേയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്താണ് ഉത്തരവ് പിന്‍വലിച്ചത്. എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചു.

കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള 122 പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഉത്തരവ് മരപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് മരപ്പിപ്പിച്ചത്
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.