
“യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കണം”: കോട്ടയം ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘ലഹരിയില്ലാ തെരുവി’ല്‍ പങ്കെടുത്ത് മന്ത്രി വി എന്‍ വാസവന്‍
സ്വന്തം ലേഖിക
കോട്ടയം: ഈ കാലഘട്ടത്തില്‍ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്താണ് മയക്കുമരുന്നെന്നും വിദ്യാര്‍ത്ഥി, യുവജനങ്ങളെ വഴി തെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കണമെന്നും സഹകരണ രജിസ്ട്രേഷന്‍-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
സര്‍ക്കാര്‍ ലഹരിക്കെതിരേ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘ലഹരിയില്ലാ തെരുവി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി വി.എന്‍ വാസവന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മന്ത്രി വി.എന്‍ വാസവന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് മന്ത്രിമാരായ വി.എന്‍ വാസവന്‍, എ.കെ ശശീന്ദ്രന്‍, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാകളക്ടര്‍ ഡോ.പി.കെ ജയശ്രീ , സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, എ.ഡി.എം ജിനു പുന്നൂസ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊപ്പം ലഹരിക്കെതിരെ കൈകോര്‍ത്തു.