മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാളാശംസ അറിയിക്കാന്‍ വിമാനത്തിൽ കൊച്ചിയിലെത്തി മുഖ്യമന്ത്രി; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

Spread the love

കൊച്ചി: എൺപതാം വയസിലേക്ക് ചുവടുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തി ഉമ്മന്‍ ചാണ്ടിയെ ഷാളണിയിച്ച്‌ മുഖ്യമന്ത്രി ആശംസ അറിയിച്ചു. രാവിലെ ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച്‌ മുഖ്യമന്ത്രി പിറന്നാളാശംസ നേര്‍ന്നിരുന്നു.

video
play-sharp-fill

ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് മടങ്ങിയത്. ഉമ്മൻ ചാണ്ടിയെ ഷാളണിയിച്ച് ആശംസ അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തിയാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കണ്ടത്.

മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിക്കാൻ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്. ചികിത്സയ്ക്ക് ജർമനിക് പോകുന്നത് നല്ലതാണെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം ചികിത്സക്കായി പോകണം എന്നും പൂർണ ആരോഗ്യവനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്‍പതിലേക്ക് കാലൂന്നിയ ജനകീയ നേതാവിന്‍റെ ഇത്തവണത്തെ പിറന്നാളും പതിവുപോലെ തന്നെ സാധാരണ നിലയിലുള്ളതായിരുന്നു. പിറന്നാള്‍ ദിനത്തില്‍ പുതുപ്പള്ളിയിലെ വീട്ടിലുണ്ടാകാറുള്ള ഉമ്മന്‍ചാണ്ടി ഇത്തവണ കുടുംബത്തിനൊപ്പം ആലുവ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലാണെന്നു മാത്രം.

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വിദഗ്ധ ചികിത്സയ്ക്കായി അടുത്തായാഴ്ച കുടുംബത്തിനൊപ്പം ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോകും.