കായംകുളത്തും എം ഡി എം എ വേട്ട;യുവാവും പെൺസുഹൃത്തും അറസ്റ്റിൽ,വിശദമായ അന്വേഷണത്തിന് പോലീസ്.
എം.ഡി.എം.എ.യുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ് , കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3.01 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.
ചേരാവള്ളി മേനാത്തേരിഭാഗത്ത് നിന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മുഹമ്മദ്കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് 1.13 ഗ്രാമും ഷമ്ന ധരിച്ചിരുന്ന വസ്ത്രത്തിൽനിന്ന് 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ 0.86 ഗ്രാമും എന്നിങ്ങനെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.
ഇരുവരും മയക്കുമരുന്നു വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. മുഹമ്മദ്കുഞ്ഞ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :