
സ്വന്തം ലേഖകന്‍
മുണ്ടക്കയം: വണ്ടന്‍പതാലില്‍ പലചരക്ക് കടയില്‍ വച്ച് കാമുകിയെയും ഭര്‍ത്താവിനെയും കയ്യോടെ പിടികൂടി ഭാര്യ. കാമുകി ഭര്‍ത്താവിന്റെ പലചരക്ക് കടയില്‍ നില്‍ക്കുന്നത് കണ്ട ഭാര്യ കാമുകിയെ കയ്യിലിരുന്ന കുട ഉപയോഗിച്ച് തല്ലുകയായിരുന്നു.
താലികെട്ടിയ ഭാര്യ സ്വന്തം കാമുകിയെ തല്ലുന്നത് കണ്ട ഭര്‍ത്താവിന് സകല നിയന്ത്രണവും നഷ്ടപ്പെട്ടു. കാമുകി ഭാര്യയുടെ കയ്യില്‍ നിന്ന് അടിവാങ്ങിയതോടെ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ തല്ലിവീഴ്ത്തുകയായിരുന്നു. എന്നാല്‍ ക്ലൈമാക്സ് ഇതായിരുന്നില്ല. ഭര്‍ത്താവിന്റെ അടിയേറ്റുവീണ ഭാര്യ ചാടിയെഴുന്നേറ്റ് ഭര്‍ത്താവിന്റെ കാമുകിയെ വീണ്ടും തല്ലുകയായിരുന്നു. ഇത് പിന്നീട് വണ്ടന്‍പതാല്‍ ജംഗിഷനില്‍ തല്ലുമാല എന്ന ചിത്രം പോലെ നിറഞ്ഞോടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭര്‍ത്താവിന്റെയും കാമുകിയുടെയും വഴിവിട്ട ബന്ധം ഏറെ നാളുകളായി ഭാര്യ നിരീക്ഷിച്ചു വരികയായിരുന്നു. എക്സ് ഗള്‍ഫുകാരനായ പലചരക്ക് കച്ചവടക്കാരന്റെ കാമുകി എല്‍ഐസി ഏജന്റാണെന്നും ഇവര്‍ മുണ്ടക്കയം- വണ്ടന്‍പതാല്‍ ഭാഗങ്ങളില്‍ പോലും പല സ്ഥലങ്ങളിലും കറങ്ങിനടക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
കുടുംബവഴക്കായതിനാല് തിരക്കേറിയ ജംഗ്ഷനായിട്ട് പോലും നാട്ടുകാര്‍ ആരും പ്രശ്നത്തില്‍ കാര്യമായി ഇടപെടാനോ ഒത്തുതീര്‍പ്പാക്കാനോ മുതിര്‍ന്നില്ല. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.