‘ഇസ്ലാമിയ പ്രചാര പേരവൈ’ സംഘടനയിലെ രണ്ടുപേരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം; അലുമിനിയം പൗഡറും സര്‍ജിക്കല്‍ ബ്ലേഡും കയ്യുറകളും ഉള്‍പ്പെടെ 109 തൊണ്ടി വസ്തുക്കള്‍; കോയമ്പത്തൂര്‍ ഉടക്കടത്തെ സ്‌ഫോടനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് എന്‍ഐഎ; ആള്‍കൂട്ട ആള്‍നാശമാണ് സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ ലക്ഷ്യമിട്ടത് അന്വേഷണം സംഘം
സ്വന്തം ലേഖകന്‍
കോയമ്പത്തൂര്‍: ഉടക്കടത്തെ സ്‌ഫോടനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് എന്‍ഐഎ. സ്‌ഫോടനത്തില്‍ 1908ലെ എക്‌സ്‌പ്ലോസീവ്‌സ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സിആര്‍പിസി 174 (ഇഞജഇ 174) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എന്‍ഐഎ ചെന്നൈ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്.വിഗ്‌നേഷിനാണ് കോയമ്പത്തൂര്‍ ഉടക്കടത്തെ സ്‌ഫോടനത്തിന്റെ അന്വേഷണ ചുമതല.
പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍ക്കോള്‍, ഫ്യൂസ് വയര്‍, നൈട്രോ ഗ്ലിസറിന്‍, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡര്‍, സര്‍ജിക്കല്‍ ബ്ലേഡ്, കയ്യുറകള്‍, ആണികള്‍, ഗ്യാസ് സിലിണ്ടറുകള്‍, ലഘുലേഖകള്‍ എന്നിവയുള്‍പ്പെടെ 109 വസ്തുക്കളാണ് തൊണ്ടിയായി പിടിച്ചെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലേക്കും വ്യാപിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യ നസ്രേത്ത് സംസാരശേഷി കുറവുള്ള ആളായതിനാല്‍ ഇവരെ ചിഹ്നഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂരിലെ നിരോധിത സംഘടന അല്‍ ഉമ്മയുടെ പ്രവര്‍ത്തകരും അന്വേഷണ പരിധിയിലുണ്ട്. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹി അബ്ദുള്‍ ഖാദര്‍, മുഹമ്മദ് ഹുസൈന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഉക്കടം സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ മുന്‍പേ നിരീക്ഷണത്തില്‍ ഉള്ളവരാണ്. നിരീക്ഷണ സംവിധാനങ്ങള്‍ പരാജയപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചു. പക്ഷേ, കേസ് എന്‍ഐഎക്ക് കൈമാറുന്നത് സര്‍ക്കാര്‍ താമസിപ്പിച്ചുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.