ബൈക്ക് യാത്രികനെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി; പരിക്കേറ്റ് ചോരയിൽ കുളിച്ച വയോധികന് തുണയായി മന്ത്രി മുഹമ്മദ് റിയാസ്; ഗുരുതര പരിക്കേറ്റയാളെ മന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്.

തിരുവനന്തപുരം വെണ്‍പാലവട്ടത്തിനു സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റ് ചോരയൊലിച്ച് കിടക്കുന്ന ആളെ കണ്ട് റോഡിലിറങ്ങിയ മന്ത്രി തന്റെ പൈലറ്റ് വാഹനത്തിൽ കയറ്റി ഇയാളെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വയോധികനെ മന്ത്രി പൈലറ്റ് വാഹനത്തില്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചു.

നിലവില്‍ വയോധികന്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദർശിക്കാൻ പോകുകയായിരുന്നു മന്ത്രി. യാത്രയ്ക്കിടെയാണ് അപകടം കണ്ടത്. ഉടൻ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.