കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു; തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

Spread the love

കണ്ണൂർ: കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

video
play-sharp-fill

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേതടക്കമുള്ള നിർദേശങ്ങൾ പ്രകാരമായിരുന്നു ചികിത്സ.

കെഎസ്‍യുവിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനായും പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group