video
play-sharp-fill

കോട്ടയം മാങ്ങാനത്ത് ഇരുട്ടിന്റെ മറവിൽ റോഡരികിൽ  പച്ചക്കറി മാലിന്യം ഉൾപ്പെടെയുള്ളവ തള്ളാൻ ശ്രമം;  നാട്ടുകാരെ കണ്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു കളഞ്ഞ് യുവാവ്; വാഹന ഉടമയിൽനിന്ന് പിഴ ഈടാക്കുമെന്ന് കൗൺസിലർ

Spread the love

കോട്ടയം: മാങ്ങാനത്ത് മാലിന്യം തള്ളാനെത്തിയ യുവാവ് നാട്ടുകാരെ കണ്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പച്ചക്കറി മാലിന്യം ഉൾപ്പെടെ ഉള്ളവയാണ് റോഡിൽ തള്ളാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 9.15ന് തുരുത്തേൽ പാലത്തിനു സമീപമാണ് സംഭവം.

രണ്ട് ചാക്ക് നിറയെ മാലിന്യം സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്നു. ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നതു നാട്ടുകാർ കണ്ടതോടെ തടഞ്ഞു. കഞ്ഞിക്കുഴിയിലെ കടയിൽനിന്നാണ് മാലിന്യം എത്തിച്ചതെന്ന് യുവാവ് പറഞ്ഞു. ആളുകൾ കൂടിയതോടെ യുവാവ് കടന്നു.

ഈസ്റ്റ് പൊലീസും ജനപ്രതിനിധികളും എത്തി. വാഹനത്തിന്റെ ഉടമയെ കൂട്ടി യുവാവ് എത്തി ക്ഷമാപണം നടത്തിയെങ്കിലും നടപടിയെടുക്കണമെന്ന നിലപാടിലായിരുന്നു നാട്ടുകാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group