തിരുവനന്തപുരത്ത് സ്കൂട്ടറിൽ കെ എസ് ആര്‍ ടി സി ബസിടിച്ച്  അപകടം; ഭർത്താവിനൊപ്പം സഞ്ചരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിനു ശേഷം അരമണിക്കൂറിലധികം റോഡിൽ വീണ് കിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായും ആരോപണം

തിരുവനന്തപുരത്ത് സ്കൂട്ടറിൽ കെ എസ് ആര്‍ ടി സി ബസിടിച്ച് അപകടം; ഭർത്താവിനൊപ്പം സഞ്ചരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിനു ശേഷം അരമണിക്കൂറിലധികം റോഡിൽ വീണ് കിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായും ആരോപണം

തിരുവനന്തപുരം: പനവിള ജംഗ്ഷനിൽ സ്കൂട്ടർ കെ എസ് ആര്‍ ടി സി ബസിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന കുമാരി ഗീതയുടെ ഭർത്താവും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറുമായ പരമേശ്വരന്‍ നായര്‍ക്ക് അപകടത്തിൽ നിസാര പരിക്കേറ്റു.

കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായ ​ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കലിലേക്ക് മടങ്ങാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

അപകടത്തില്‍പ്പെട്ട് റോഡില്‍ വീണ് കിടന്ന കുമാരി ഗീതയെ 20 മിനിറ്റിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപമുയര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത് മിനിറ്റോളം റോഡില്‍ കിടന്നതിനെ തുടര്‍ന്ന് ഏറെ രക്തം നഷ്ടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വന്ന മറ്റൊരു ബസിലെ യാത്രക്കാര്‍ ഇവരെ സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുമാരി ഗീതയുടെ ഭര്‍ത്താവ് പരമേശ്വരന്‍ നായര്‍ ദീര്‍ഘകാലം മുന്‍ മുഖ്യമന്ത്രി കെ.കരുണകരന്‍റെ ഗണ്‍മാനായിരുന്നു. മക്കള്‍: ഗൗരി, ഋഷികേശ്. മരുമകന്‍: കിരണ്‍ (കെ എസ് ഇ ബി).