
സ്വന്തം ലേഖകന്‍
കോട്ടയം: യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് ജനമൈത്രി പോലീസും,കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കോട്ടയം യൂണിറ്റും സംയുക്തമായി കോട്ടയം കാരാപ്പുഴ എന്‍എസ്എസ് സ്‌കൂളില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
യൂണിറ്റും സംയുക്തമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും, സത്യപ്രതിജ്ഞയും നടത്തി. പ്രധാനാധ്യാപിക യമുന എസ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടയം വെസ്റ്റ് പ്രിന്‍സിപ്പല്‍ എസ് ഐ ടി.ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം യൂണിറ്റ് പ്രസിഡണ്ട് മനോജ് കുമാര്‍, സെക്രട്ടറി എ.എസ് പ്രേമി, ജില്ലാ ജോയിന്റ് സെക്രട്ടറി അനിയന്‍ ജേക്കബ്, യൂണിറ്റ് ട്രഷറര്‍ കെ. സുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം കുട്ടികള്‍ക്കുള്ള പഠനോപകരണവും നല്‍കുകയും ,മധുര വിതരണവും നടത്തുകയും ചെയ്തു.
സംസ്ഥാനത്ത് ലഹരി മരുന്നിന്റെ വ്യാപനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനം വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നത്.